
നെയ്യാറ്റിൻകര: ബെംഗളൂരുവിൽ നിന്ന് കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ അമരവിള ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത ₹17.50 ലക്ഷം എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. കർണാടക സ്വദേശി നാരായണസ്വാമി (29)യിൽ നിന്നാണ് പണം കണ്ടെത്തിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി പണം എത്തിച്ചതാണോയെന്ന കാര്യം ഉൾപ്പെടെ വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണ്. കഴക്കൂട്ടത്ത് എത്തിയാൽ മറ്റൊരാൾക്ക് പണം കൈമാറാനായിരുന്നു ഉദ്ദേശമെന്ന് നാരായണസ്വാമി എക്സൈസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതായി അധികൃതർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുന്നു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …