Breaking News

കിളിമാനൂരിൽ ലഹരിവസ്തുക്കളുമായി രണ്ടുപേർ അറസ്റ്റിൽ

കിളിമാനൂർ: ലഹരിവസ്തുക്കളുമായി സഞ്ചരിച്ചിരുന്ന രണ്ടുപേരെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കുറുപുഴ ഇളവട്ടത്തിൽ ഇർഫാൻ (26), നെടുമങ്ങാട് പറണ്ടോട് തെക്കുംകര ശരത് വിലാസത്തിൽ ശ്യാം (24) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 2.5 ഗ്രാം എംഡിഎംഎ (MDMA) പോലീസ് കണ്ടെടുത്തു. എറണാകുളത്തുനിന്ന് ലഹരിവസ്തു വാങ്ങി കാറിൽ നെടുമങ്ങാട്ടേക്ക് കൊണ്ടുപോകുന്നതിനിടെ റൂറൽ ഡാൻസാഫ് സംഘവും കിളിമാനൂർ പോലീസും ചേർന്ന് നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്.
പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *