Breaking News

വർക്കല പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

വർക്കല: പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശിയായ 18കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരയിൽപ്പെട്ട സ്ഥലത്ത് നിന്ന് ഏകദേശം 50 മീറ്റർ മാറിയുള്ള ഭാഗത്ത് കടലിൽ മൃതദേഹം ഒഴുകുന്നത് കണ്ടെത്തിയത്.

ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും ചേർന്ന് വള്ളത്തിൽ പോയി മൃതദേഹം കരയ്ക്കെത്തിച്ചു. തുടർന്ന് മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി ടൂറിസം പോലീസ് അറിയിച്ചു.

തമിഴ്നാട് കടലൂർ സ്വദേശിയായ മുഹമ്മദ് അഫ്സർ ആണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കടലിൽ കുളിക്കവെ കാണാതായത്. ഇന്നലെ രാവിലെ ഒൻപത് സുഹൃത്തുക്കളോടൊപ്പം വർക്കല പാപനാശം ബീച്ചിൽ എത്തിയ അഫ്സർ കടലിൽ കുളിക്കുന്നതിനിടെ വലിയ തിരമാലയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയിരുന്നു.

ദൂരെയിരുന്ന് സംഭവം ശ്രദ്ധിച്ച ലൈഫ് ഗാർഡുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്നെങ്കിലും ശക്തമായ അടിയൊഴുക്കിനെ തുടർന്ന് യുവാവ് കടലിനടിയിലൂടെ ഒഴുകിപ്പോയെന്നാണ് വിവരം. തുടർന്ന് ലൈഫ് ഗാർഡുകളും ടൂറിസം പോലീസും വാട്ടർ സ്പോർട്സ് ജീവനക്കാരും ചേർന്ന് മോട്ടോർ ബോട്ടുകളുടെ സഹായത്തോടെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

മരണപ്പെട്ട മുഹമ്മദ് അഫ്സർ ഓട്ടോ തൊഴിലാളിയാണ്

Related posts

Leave a Reply

Your email address will not be published. Required fields are marked *