Breaking News

വർക്കലയിൽ വിദേശ വനിതയെ പിന്തുടർന്ന് ശല്യം: യുവാവിനെതിരെ കേസ്

വർക്കല: നോർവേ സ്വദേശിയായ വിദേശ വനിതയെ രാത്രി സമയത്ത് പിന്തുടർന്ന് ശല്യപ്പെടുത്തുകയും മാനഹാനിക്കും മാനസിക വിഷമത്തിനും ഇടയാക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു.

മാർച്ച് 15-ാം തീയതി അർദ്ധരാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. വർക്കല ക്ലിഫിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം സ്കൂട്ടറിൽ ഹോംസ്റ്റേയിലേക്ക് മടങ്ങുകയായിരുന്ന പരാതിക്കാരിയെ, നമ്പർ തിരിച്ചറിയാനാകാത്ത മോട്ടോർസൈക്കിളിൽ എത്തിയ പ്രതി വനിതയെ പിന്തുടർന്ന് ശല്യം ചെയ്തതായി പരാതിയിൽ പറയുന്നു.

കുരയ്ക്കണ്ണി ക്ഷേത്രത്തിന് സമീപം എത്തിയപ്പോൾ പ്രതി സ്കൂട്ടറിൽ ചവിട്ടുകയും വനിതയെ പിടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിദേശ വനിത പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ യുവതിക്ക് ഗുരുതരമായ മാനസിക സംഘർഷം നേരിട്ടതായും, ഭയപ്പാടുണ്ടായതായും പോലീസ് വ്യക്തമാക്കി. തുടർന്ന് പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കൊണ്ടിരി ക്കുകയാണെന്നും പ്രതിയെ ഉടൻ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *