
വർക്കല: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുന്ന സാഹചര്യത്തിൽ എംഎൽഎയ്ക്കെതിരെ ബിജെപി നടത്തുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാണെന്ന് വർക്കല എംഎൽഎ അഡ്വ. വി. ജോയ് പറഞ്ഞു. ബിജെപി സംസ്ഥാന വ്യാപകമായി എംഎൽഎ ഓഫീസുകളിലേക്കായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വർക്കലയിലും എംഎൽഎ ഓഫീസിലേക്കായി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബിജെപി പ്രസിദ്ധീകരിച്ചിരിക്കുന്ന കുറ്റപത്രത്തിന് മറുപടിയായി എംഎൽഎ പ്രതികരിച്ചു.
കഴിഞ്ഞ പത്ത് വർഷമായി താൻ വർക്കല മണ്ഡലത്തിന്റെ നിയമസഭാംഗമായി പ്രവർത്തിച്ചുവരുന്നതായും ഈ കാലയളവിൽ തന്റെ ഏതെങ്കിലും വീഴ്ച ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ ഇതുവരെ പ്രതിഷേധം സംഘടിപ്പിച്ചിട്ടില്ലെന്നും എംഎൽഎ പറഞ്ഞു. എംഎൽഎ ജനകീയ വിഷയങ്ങളിൽ ഇടപെടുന്നില്ലെന്ന് കാണിച്ച് ഒരു പ്രസ്താവന പോലും ബിജെപിക്ക് ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം അടുത്തിരിക്കെ എംഎൽഎയ്ക്കെതിരെ കുറ്റപത്രമെന്ന പേരിൽ സംസ്ഥാന വ്യാപകമായി കുപ്രചരണം നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ മണ്ഡലത്തിലെ വിഷയങ്ങളിൽ പറയാനുണ്ടായിരുന്നെങ്കിൽ അന്നുതന്നെ പറയാമായിരുന്നുവെന്നും ഇപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ വിഡ്ഢികളല്ലെന്നും സത്യാവസ്ഥ അവർ തിരിച്ചറിയുമെന്നും എംഎൽഎ പറഞ്ഞു.
ബിജെപി പുറത്തിറക്കിയ കുറ്റപത്രത്തിൽ “വർക്കല അഡ്വ. ജോയ് എംഎൽഎ – സിപിഐഎം” എന്ന തലക്കെട്ട് ഉപയോഗിച്ചിരിക്കു ന്നത് നിയമപരമായി തെറ്റാണെന്നും എംഎൽഎ ആരോപിച്ചു. “സിപിഐഎം” എന്ന പേര് ഔദ്യോഗികമായി ഉപയോഗിക്കാനുള്ള അവകാശം പാർട്ടിക്കു മാത്രമാണെന്നും, ബിജെപി തയ്യാറാക്കിയ നോട്ടീസിൽ അത് ഉപയോഗിച്ചതിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റപത്രത്തിന്റെ അവസാന പേജിൽ അത് ആരാണ് പ്രസിദ്ധീകരിച്ചതെന്ന വിവരം പോലും നൽകിയിട്ടില്ലെന്നും, ഒറ്റനോട്ടത്തിൽ സിപിഎം തന്നെയാണ് പ്രസിദ്ധീകരിച്ചതെന്ന രീതിയിൽ തോന്നിക്കുന്ന രീതിയിലാണ് നോട്ടീസ് തയ്യാറാക്കിയിരിക്കുന്നതെന്നും എംഎൽഎ പറഞ്ഞു. യഥാർത്ഥത്തിൽ ബിജെപി തയ്യാറാക്കിയ കുറ്റപത്രമാണെങ്കിൽ അത് വ്യക്തമായി രേഖപ്പെടുത്തേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർട്ടിയെ തേജോവധം ചെയ്യുന്ന രീതിയിൽ സിപിഎം എന്ന പേരുപയോഗിച്ച് ബിജെപി കുറ്റപത്രം പ്രസിദ്ധീകരിച്ചതിൽ നിയമനടപടി സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. ഈ വിഷയത്തിൽ പോലീസിൽ പരാതി നൽകി കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, എംഎൽഎ ഓഫീസിലേക്കുള്ള ബിജെപി പ്രതിഷേധ മാർച്ചിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഡ്വ. വി. ജോയ് പറഞ്ഞു. ഇതിന്റെ ഭാഗമായി സിപിഎം നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ ബിജെപി ഓഫീസിലേക്കായി ശക്തമായ യുവജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ …