Breaking News

കാപ്പാ നിയമം ലംഘിച്ച പ്രതി പിടിയിൽ

കടയ്ക്കാവൂർ: കാപ്പാ നിയമം ലംഘിച്ച് വീണ്ടും അടിപിടി കേസിൽ ഉൾപ്പെട്ട ശേഷം പോലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ റൂറൽ ജില്ലാ ഡാൻസഫ് സംഘം പിടികൂടി. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാലാംകോണം റോസ് ലാൻഡിൽ താമസിക്കുന്ന ജെയിംസ് (32) ആണ് പിടിയിലായത്.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ കാപ്പാ നിയമപ്രകാരം വിലക്ക് ഏർപ്പെടുത്തിയതിന് ശേഷം ഇയാൾ വീണ്ടും അടിപിടി കേസിൽ ഉൾപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസിന് പിടികൊടുക്കാതെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ശക്തമാക്കിയതിനിടെ റൂറൽ ജില്ലാ ഡാൻസഫ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. പിടികൂടിയ പ്രതിയെ തുടർന്ന് കടയ്ക്കാവൂർ പോലീസിന് കൈമാറി.

ഡാൻസഫ് എസ്‌.ഐമാരായ സാഹിൽ, ബിജുകുമാർ, എ.എസ്‌.ഐ അനൂപ്, എസ്‌.സി.പി.ഒ വിനീഷ്, സി.പി.ഒമാരായ സുജിൽ, ഫാറൂഖ്, സുനിൽരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Related posts

Leave a Reply

Your email address will not be published. Required fields are marked *