Breaking News

ലോകമത പാർലമെന്റിൽ പങ്കെടുക്കാൻ ശിവഗിരി സംഘം മോസ്കോയിൽ

വർക്കല: റഷ്യയിൽ നടക്കുന്ന ലോകമത പാർലമെന്റിൽ പങ്കെടുക്കുന്നതിനായി ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദയുടെ നേതൃത്വത്തിലുള്ള സംഘം മോസ്കോ വിമാനത്താവളത്തിൽ എത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മതനേതാക്കളും ആത്മീയപ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തിലാണ് ശിവഗിരി പ്രതിനിധിസംഘം പങ്കുചേരുന്നത്.
സമ്മേളനത്തിൽ മതസൗഹാർദ്ദം, സമാധാനം, ആത്മീയ മൂല്യങ്ങൾ, സാമൂഹിക ഏകത എന്നീ വിഷയങ്ങൾ ചർച്ചചെയ്യപ്പെടും. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും മനുഷ്യസൗഹാർദ്ദ സന്ദേശവും ലോകവേദിയിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം പങ്കെടുക്കുന്നത്.
സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങുകളും ആശയവിനിമയ സെഷനുകളും അടുത്ത ദിവസങ്ങളിൽ നടക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ആശയവിനിമയം നടത്തി പരസ്പര സഹകരണത്തിനുള്ള സാധ്യതകളും സംഘം അന്വേഷിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *