
കല്ലമ്പലം: കടമ്പാട്ടുകോണം ഇലങ്കത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകം തിരുനാൾ മഹോത്സവത്തിന് 23ന് കൊടിയേറും. ശ്രദ്ധേയമായ മകം തൊഴൽ ആചാരം ഉൾപ്പെടെ വിവിധ ചടങ്ങുകളോടെ മാർച്ച് 2ന് കൊടിയിറങ്ങും. പ്രത്യേക പൂജകൾക്ക് പുറമേ എല്ലാ ദിവസവും തോറ്റംപാട്ട് ഉണ്ടായിരിക്കും.
23ന് രാവിലെ 8.30ന് സമൂഹ പൊങ്കാല, 10ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.30ന് തൃക്കൊടിയേറ്റ്, രാത്രി 7.30ന് നാടകം എന്നിവ നടക്കും. 24ന് വൈകിട്ട് 5ന് പടുക്ക സമർപ്പണം, 6.50ന് നൃത്താർച്ചന, 8ന് കൈക്കൊട്ടിക്കളി എന്നിവയും അരങ്ങേറും.
25ന് വൈകിട്ട് 5.30ന് പടുക്ക ഘോഷയാത്ര, രാത്രി 7.15ന് മാലപ്പുറം പാട്ട്, തുടർന്ന് മാലപ്പുറം സദ്യ, 7.30ന് നാടകം എന്നിവ നടക്കും. 26ന് വൈകിട്ട് പടുക്ക സമർപ്പണം, രാത്രി 7ന് മേജർ സെറ്റ് കഥകളി അരങ്ങേറും.

27ന് രാവിലെ 10.15ന് മഹാ നിവേദ്യം, വൈകിട്ട് 4.30ന് കഞ്ഞി സദ്യ, 5ന് പടുക്ക സമർപ്പണം, രാത്രി 7.15ന് ഡാൻസ് എന്നിവയും ഉണ്ടാകും. 28ന് രാവിലെ 8.15ന് നെൽപറ സമർപ്പണം, വൈകിട്ട് 5ന് പടുക്ക സമർപ്പണം, രാത്രി 7ന് ഡാൻസ് എന്നിവ നടക്കും.
മാർച്ച് 1ന് രാവിലെ 8.15ന് കൊടിമരച്ചുവട്ടിൽ നെൽപറ സമർപ്പണം, 10.30ന് നാഗരൂട്ടും നൂറുംപാലും, വൈകിട്ട് 5ന് പടുക്ക സമർപ്പണം, രാത്രി 7ന് ഗാനമേള എന്നിവയാണ് പരിപാടികൾ.
സമാപനദിവസമായ മാർച്ച് 2ന് രാവിലെ 5.15ന് ഉറുള് വഴിപാട് (ശയനപ്രദക്ഷിണം), 8ന് കൊടിമരച്ചുവട്ടിൽ നെൽപറ സമർപ്പണം, 10ന് സ്ത്രീകൾക്ക് മാത്രമായുള്ള മകം തൊഴൽ, തുടർന്ന് മകം തിരുനാൾ സദ്യ നടക്കും. വൈകിട്ട് 4ന് ഉത്സവ ഘോഷയാത്ര, രാത്രി 7ന് വിശിഷ്ട വ്യക്തികളെ ആദരിക്കൽ, തുടർന്ന് ഭജൻസ്, 8.30ന് തിരു ആറാട്ട് എന്നിവയ്ക്ക് ശേഷം തൃക്കൊടിയിറക്കും. ഗുരുസിയോടെ മഹോത്സവത്തിന് സമാപനം കുറിക്കും.
