
ജനസൗഹൃദ ഭരണത്തിനായി പഴയ രീതിയിലോ അതിനേക്കാൾ സൗകര്യപ്രദമായ സംവിധാനത്തിലോ ജനപ്രതിനിധികളുടെ ഓഫിസ് ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം
വർക്കല: നഗരസഭയിലെത്തുന്ന പൊതുജനങ്ങൾക്ക് ജനപ്രതിനിധി കളെ നേരിൽ കാണാനും തങ്ങളുടെ പരാതികളും ആവശ്യങ്ങളും അവതരിപ്പിക്കാനും ഇപ്പോൾ ഗൗരവമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി പരാതി. നഗരസഭാ ഓഫീസിൽ പ്രവേശി ക്കുമ്പോൾ തന്നെ വലതുവശത്തെ ആദ്യ മുറിയിലായിരുന്നു മുൻ കാലങ്ങളിൽ ജനപ്രതിനിധികൾ ക്കായുള്ള ഓഫീസ് പ്രവർത്തിച്ചി രുന്നത്. അതിനാൽ ഓഫീസിലെത്തുന്നവർക്ക് എളുപ്പത്തിൽ ജനപ്രതിനിധികളെ കണ്ടെത്തി സംസാരിക്കാനാകുന്ന സാഹചര്യ മുണ്ടായിരുന്നു.
എന്നാൽ പുതിയ ഭരണസമിതി നിലവിൽ വന്നതിനെ തുടർന്ന് ഈ ക്രമീകരണത്തിൽ മാറ്റം വരുത്തിയതായി അറിയുന്നു. മുൻപ് ജനപ്രതിനിധികൾക്കായി ഉപയോഗിച്ചിരുന്ന മുറി ഇപ്പോൾ ഒഴിവാക്കിയ നിലയിലാണ്. ഇതോടെ ജനങ്ങൾ ജനപ്രതിനിധികളെ കണ്ടെത്തുന്നതിനായി ഓഫീസ് മുഴുവൻ തിരഞ്ഞ് നടക്കേണ്ട സാഹചര്യമാണുണ്ടാകുന്നത്. പ്രത്യേകിച്ച് വയോധികർക്കും ഗ്രാമപ്രദേശങ്ങളിൽ നിന്ന് എത്തുന്നവർക്കും ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതികൾ.

നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ആദ്യം ആരെ സമീപിക്കണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാകു ന്നതായും ചിലർ ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധികളെ നേരിൽ കാണാൻ കഴിയാത്തതോടെ പൊതുജനങ്ങളുടെ പ്രശ്നപരിഹാരം വൈകുന്നതായും ആരോപണമുണ്ട്.
അതേസമയം, മുറി മാറ്റവുമായി ബന്ധപ്പെട്ട് ഭരണസമിതിയുടെ വിശദീകരണം ലഭ്യമല്ല. ജനസൗഹൃദ ഭരണത്തിനായി പഴയ രീതിയിലോ അതിനേക്കാൾ സൗകര്യപ്രദമായ സംവിധാനത്തിലോ ക്രമീകരണം ഏർപ്പെടുത്തണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാവുന്നു.
