Breaking News

കടയ്ക്കാവൂരിൽ ലഹരി ശേഖരം പിടികൂടി

കടയ്ക്കാവൂർ: LSD സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി ശേഖരം പിടികൂടി . മേൽ കടയ്ക്കാവൂർ സ്വദേശിയായ ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ 27 വയസുള്ള റാംജിത്ത് ആണ് ലഹരി വസ്തുവായ എൽ.എസ്.ഡി സ്റ്റാമ്പുകളുമായി പിടിയിലായത്.

0.140 ഗ്രാം തൂക്കമുള്ള 10 LSD സ്റ്റാമ്പുകളുമായാണ് പ്രതിയെ ഡാൻസാഫ് സംഘം പിടികൂടിയത്. തിരുവനന്തപുരം റൂറൽ ജില്ലയിൽ ഇത് ആദ്യമായാണ് ലഹരി വസ്തുവായ LSD സ്റ്റാമ്പ് ശേഖരം പിടികൂടുന്നത് . ഇത് സാധാരണയായി വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ചെറിയ സ്റ്റാമ്പ് ആകൃതിയിൽ ഉള്ള ഈ ലഹരി വസ്തു നാക്കിൽ ഒട്ടിച്ചാൽ ഒരു ദിവസം മുഴുവൻ ഉന്മാദലഹരിയിലായിരിക്കുമെന്നാണ് പോലീസ് പറയുന്നത്. സാധാരണഗതിയിൽ DJ പാർട്ടികൾ കേന്ദ്രീകരിച്ചാണ് ഈ ലഹരി വസ്തു വിൽപ്പന നടത്തുന്നത്.

ഇതിനുമുമ്പ് ലഹരി വസ്തുക്കളുമായി പിടിയിലായ പ്രതികളിൽ നിന്നുമാണ് റാംജിത്തിനെ കുറിച്ചുള്ള വിവരം ഡാൻസ് ടീമിന് ലഭിക്കുന്നത്. തുടർന്ന് പോലീസ് സംഘം റാംജിത്തിനെ നിരീക്ഷണത്തിലാക്കിയിരുന്നു. രാത്രി പ്രതി തൻറെ വീട്ടിലേക്ക് എത്തുന്ന വഴിയിൽ വച്ചാണ് ഡാൻസാഫ് സംഘം വാഹനം തടഞ്ഞുനിർത്തി പ്രതിയെ പിടികൂടിയത്.

ഡാൻസാഫ് സംഘം പിടികൂടിയ പ്രതിയെ കടയ്ക്കാവൂർ പോലീസിന് കൈമാറി. സംഭവസ്ഥലത്ത് വച്ചുതന്നെ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുകയും, നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ജില്ലാ പോലീസ് മേധാവി സുദർശൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം നർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡാൻസാഫ് എസ് ഐ മാരായ സഹിൽ, ബിജുകുമാർ, ASI അനൂപ്, SCPO വിനീഷ് ,CPO മാരായ ഫാറൂഖ് , സുജിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *