Breaking News

വർക്കലയിൽ MDMA ശേഖരം പിടികൂടി

വർക്കല: നിരവധി ക്രിമിനൽ കേസിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയായ 46 വയസുള്ള ശബരീനാഥിനെയാണ് വർക്കലയിൽ ഡാൻസാഫ് സംഘം പിടികൂടിയത്. കരുനിലക്കോട് കുഴിവിളാകം ക്ഷേത്രത്തി നു മുൻവശത്തുള്ള ഇരുനില വീട്ടിൽ യുവതിയോടൊപ്പം താമസിച്ചു വരികയാണ്. ഇവിടെ നിന്നുമാണ് ഇന്ന് പോലീസ് പ്രതിയെ പിടികൂടിയത്.

ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടതും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ18 ഓളം കേസുകളിൽ പ്രതിയുമാണ് പിടിയിലായ ശബരീനാഥ് . കൂടുതലും മയക്കുമരുന്ന് കേസുകളാണ്.

ഇതിനുമുമ്പ് പ്രതിയെ കാപ്പാ നിയമപ്രകാരം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നത് കോടതി വിലക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇയാൾ തിരുവനന്തപുരം കൊല്ലം ജില്ലകളു ടെ അതിർത്തി പ്രദേശമായ പാരിപ്പള്ളിയിൽ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയും ലഹരിക്കച്ചവടം നടത്തുകയും ചെയ്തിരുന്നു. അന്ന് ഡാൻസാഫ് സംഘം പ്രതിയെ പിടികൂടി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു. ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി വീണ്ടും വർക്കലയിൽ താമസിച്ചുകൊണ്ട് ചിറയിൻകീഴ് – ആറ്റിങ്ങൽ മേഖലയിൽ മയക്കുമരുന്ന് കച്ചവടം നടത്തികൊണ്ടിരുന്നത്.

ഇയാളെ നിരീക്ഷിച്ചുവന്ന ഡാൻസാഫ് സംഘം വൈകുന്നേര ത്തോടെ പ്രതി വീട്ടിൽ കയറാൻ ശ്രമിക്കവേ പിന്തുടർന്നെത്തിയ പോലീസ് സംഘം പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുക യായിരുന്നു. ഇയാളിൽ നിന്നും 50 ഗ്രാമിലധികം MDMA പിടിച്ചെടു ത്തതായി പോലീസ് അറിയിച്ചു. വർക്കല ഡിവൈഎസ്പി ഗോപകുമാർ , കടയ്ക്കാവൂർ സി ഐ സുജിത് എന്നിവർ സ്ഥലത്തെ ത്തി പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു.

നർക്കോട്ടിക് സെൽ ഡി വൈ എസ് പി പ്രദീപിന്റെ നിർദ്ദേശാനു സരണം ഡാൻസാഫ് എസ്.ഐ മാരായ സഹിൽ , ബിജുകുമാർ, ഫയാസ് എസ് സി പി ഓ മാരായ അനൂപ്, വിനീഷ് സി പി ഒ ഫറൂഖ് WC ഷീബ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി വർക്കല പോലീസിന് കൈമാറിയത്. നിയമനടപടികൾ ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു

Related posts

Leave a Reply

Your email address will not be published. Required fields are marked *