

വർക്കല: കിടപ്പുരോഗിയായ അറുപതുകാരിയെ മാനഭംഗപ്പെടു ത്താൻ ശ്രമിച്ച സംഭവത്തിൽ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുകാലുകൾക്കും സ്വാധീനക്കുറവുള്ള 40കാരനായ വികലാംഗനാണ് പ്രതി. പ്രദേശവാസിയും കുടുംബസുഹൃത്തും ആയ ഇയാൾ, വീട്ടിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷമാണ് വയോധികയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ബന്ധുക്കൾ രേഖാമൂലം വർക്കല പോലീസിൽ പരാതി നൽകി. വയോധികയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


