
ആറ്റിങ്ങൽ: 18-ാം മൈൽ സ്വദേശിനി കീർത്തന (17), ഒന്നാംവർഷ പോളിടെക്നിക് വിദ്യാർത്ഥിനി, സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കൈമനം പോളിടെക്നിക്കിലെ വിദ്യാർത്ഥിനിയാണ് മരണപ്പെട്ട കീർത്തന. ഇന്ന് വൈകുന്നേരം 3.30ഓടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മരിച്ച വിദ്യാർത്ഥിനി വേണുഗോപാലിന്റെയും അനിതയുടെയും മകളാണ്.
കുട്ടിയുടെ മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടി ജീവനൊടുക്കിയതിൻ്റെ കാരണം വ്യക്തമായിട്ടില്ല. ആറ്റിങ്ങൽ പോലീസ് കേസെടുത്ത് തുടർനടപടിക്രമങ്ങൾ ആരംഭിച്ചു