

മുടപുരം: മുടപുരത്ത് ബ്ലോക്ക് തല മണ്ണ് പരിശോധന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മണ്ണ് പരിശോധന ക്യാമ്പയിന്റെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാല്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിതാ സന്തോഷ് അധ്യക്ഷത വഹിച്ചു. നടീല്‍ വസ്തുക്കളുടെ വിതരണം ബി.ഡി.ഒ സ്റ്റാര്‍ലി.ഒ.എസും, കര്‍ഷകരുടെ മണ്ണ് സാമ്പിള്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി മണികണ്ഠനും നിര്‍വഹിച്ചു.


മണ്ണിന്റെ ആരോഗ്യവും, മണ്ണ് പരിശോധനയുടെ പ്രാധാന്യവും എന്ന വിഷയത്തില്‍ ഡോ.ജീന മാത്യു ക്ലാസെടുത്തു. പദ്ധതി സംബന്ധിച്ച വിശദീകരണം ഷീന.എ നടത്തി. മണ്ണിനെ അറിയാം മൊബൈലിലൂടെ എന്ന പരിശീലന ക്ലാസ് കുമാരി ഗോപിക ടി.അശോക് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.അജിത, എസ്.ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബി.അര്‍ച്ചന സ്വാഗതവും, അല്‍ നൗഫിയ.എസ് നന്ദിയും പറഞ്ഞു. മണ്ണിന്റെ ആരോഗ്യ പരിപാലനത്തിലൂടെ കാര്‍ഷിക ഉത്പാദനവും, ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിച്ച് ഭക്ഷ്യസുരക്ഷയും ആവാസവ്യവസ്ഥയുടെ സംരക്ഷണവും ഉറപ്പാക്കാനുള്ള നടപടികളാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
