

വര്‍ക്കല: ഇടവ പാറയില്‍ അംഗന്‍വാടിയുടെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് 4 മണിക്ക് എം.എല്‍.എ അഡ്വ.വി.ജോയി നിര്‍വഹിച്ചു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24, 2024-25 പദ്ധതികളില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവിലാണ് അംഗന്‍വാടി കെട്ടിടം നിര്‍മ്മിച്ചത്. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലിക്.എ മുഖ്യപ്രഭാഷണം നടത്തി.


