Breaking News

മലേഗാവ് സ്‌ഫോടനക്കേസ്; പ്രഗ്യാസിങ് ഉള്‍പ്പെടെ ഏഴുപേരെ വെറുതേ വിട്ടു

ദില്ലി: മലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളായിരുന്ന പ്രഗ്യാസിങ് ഉള്‍പ്പെടെയുള്ള ഏഴുപേരെയും കോടതി വെറുതേ വിട്ടു. മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് വിധി പ്രസ്താവിച്ചത്. 10,800 ലധികം തെളിവുകള്‍ പരിശോധിച്ച് വിധി പ്രസ്താവം നടത്തിയ കോടതി അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് വിലയിരുത്തി. 2008 സെപ്തംബര്‍ 29 ന് നടന്ന സ്‌ഫോടന കേസിലാണ് വിധി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു മുസ്ലിം പള്ളിക്ക് അടുത്ത് മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011ലാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത്. 2018 ല്‍ വിചാരണ തുടങ്ങി. 323 സാക്ഷികളെയും എട്ട് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. ഇതില്‍ 40 സാക്ഷികള്‍ കൂറുമാറിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *