
കൊച്ചി: റാപ്പര്‍ വേടനെതിരെ ബലാല്‍സംഗ പരാതിയിലെ വിശദാംശങ്ങള്‍ പുറത്ത്. കോഴിക്കോട്, ഏലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍വച്ച് 5 തവണ വേടന്‍ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും മൊഴിയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ അറിയാവുന്ന സുഹൃത്തുക്കളുടെ പേരുവിവരങ്ങളും മൊഴില്‍ ഉള്ളതായാണ് സൂചന. 2021 ആഗസ്റ്റിലാണ് വോടനുമായി താന്‍ പരിചയപ്പെട്ടതെന്നും വേടന്റെ പാട്ടുകളില്‍ ആകൃഷ്ടയായി ഇന്‍സ്റ്റ പേജിലൂടെ മെസ്സേജ് അയച്ചാണ് പരിചയപ്പെട്ടതെന്നും യുവതി പറയുന്നു.

പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് കോഴിക്കോട് താന്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയ വേടന്‍ തന്നെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയില്‍ വിശദീകരിച്ചിട്ടുള്ളത്. ഇവിടെ മൂന്ന് ദിവസം വേടന്‍ താമസിക്കുകയും ചെയ്തതായി യുവതി വ്യക്തമാക്കുന്നു. മാത്രമല്ല, വേടനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പലപ്പോഴായി 31,000 രൂപ വേടന്‍ വാങ്ങിയിട്ടുണ്ടെന്നും ഇതിന്റെ തെളിവുകളായി ഗൂഗിള്‍ പേ വിവരങ്ങള്‍ പോലീസിന് കൈമാറുന്നുവെന്നും പരാതിയിലുണ്ട്.

2021-ല്‍ പാട്ടിറക്കാന്‍ വേടന്‍ പണം ആവശ്യപ്പെടുകയും പതിനായിരം രൂപ യുവതി നല്‍കുകയും ചെയ്തു. വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ 5000 രൂപയും നല്‍കി. 8356 രൂപയ്ക്ക് പലപ്പോഴായി വേടന് ട്രെയിന്‍ ടിക്കറ്റും എടുത്തു നല്‍കിയിട്ടുണ്ട്. വേടനും സുഹൃത്തുക്കളും തന്റെ ഫ്‌ലാറ്റില്‍ വന്ന് താമസിച്ചിട്ടുണ്ട്. 2022 മെയ് 30 ന് ലഹരി ഉപയോഗിച്ച് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. അതിന് ശേഷം വളരെ മോശമായ പെരുമാറ്റമാണ് വേടന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യുവതി വ്യക്തമാക്കി.

തന്നെ ഒഴിവാക്കുന്ന രീതിയിലാണ് വേടന്‍ തുടര്‍ന്ന് പെരുമാറിയത്. താന്‍ ടോക്‌സിക്കാണെന്നും ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും പറഞ്ഞ് വേടന്‍ ഇറങ്ങിപ്പോയി എന്നും യുവതി പരാതിയില്‍ വിശദമാക്കുന്നു. പിന്നീട് ഫോണെടുക്കാന്‍ തയ്യാറായില്ല. അടുത്തിടെ കണ്ട വേടന്റെ ഇന്റര്‍വ്യൂവില്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. തന്നെ വേടന്‍ ചതിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്. ഈ സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ട് വരാന്‍ തയ്യാറായതെന്നും യുവതി പറയുന്നു.
