

ആലംകോട്: ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയും കൃഷിഭവനുമായി സഹകരിച്ചുകൊണ്ട് ജൂണ്‍ അഞ്ചിന് വിദ്യാലയങ്ങളില്‍ തുടക്കമിട്ട പാഠം ഒന്ന് ചീര എന്ന പദ്ധതിയുടെ വിളവെടുപ്പ് ആലംകോട് ഗവ.എല്‍പിഎസില്‍ നടന്നു. വിളവെടുപ്പുത്സവത്തിന്റെയും, എക്കോ ക്ലബ്ബിന്റെയും ഉദ്ഘാടനം മുന്‍സിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.നജാം നിര്‍വഹിച്ചു. കുട്ടികള്‍ നട്ട വാഴക്കന്നുകളുടെ പരിചരണവും സ്‌കൂള്‍ വളപ്പില്‍ നടന്നു വരുന്നു. കര നെല്‍ കൃഷിക്കുള്ള വിത്തുകളും മറ്റു പിന്തുണാ സംവിധാനങ്ങളും കൃഷിഭവനില്‍ നിന്ന് സമയബന്ധിതമായി ലഭ്യമാക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. കൃഷി അസിസ്റ്റന്റ് പ്രമോദ്, ഹെഡ്മിസ്ട്രസ് റീജാ സത്യന്‍, എക്കോ ക്ലബ്ബ് കണ്‍വീനര്‍ മനു സംസാരിച്ചു.


