

വര്‍ക്കല: ചിങ്ങം 1 (ആഗസ്റ്റ് 17) കര്‍ഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ കാര്‍ഷിക മേഖലകളില്‍ മികവ് തെളിയിച്ച കര്‍ഷകരെ ആദരിക്കുന്നു. വര്‍ക്കല നഗരസഭയും കൃഷിഭവനും സംയുക്തമായാണ് കര്‍ഷിക ദിനം ആചരിക്കുന്നത്. ഇതിനായി കര്‍ഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചുതുടങ്ങി. ജൈവകൃഷി അവലംബിക്കുന്ന കര്ഷകന്/വനിത കര്‍ഷക, വിദ്യാര്‍ത്ഥി കര്ഷകന്/കര്‍ഷക, എസ്.ടി-എസ്.ടി വിഭാഗത്തിലെ കര്ഷകന്/കര്‍ഷക, പൂവനി പുഷ്പ കൃഷി പദ്ധതിയിലെ കര്‍ഷകര്‍ എന്നിവര്‍ക്കാണ് വര്‍ക്കല കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നത്. ആഗസ്റ്റ് 5ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിച്ചിരിക്കണം.


