


വർക്കല: സ്കൂൾ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാതെ വലിയ ദുരന്തം ഒഴിവായി. ഹോളി ഇന്നസെന്റ് പബ്ലിക് സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
പാലച്ചിറ-നരികല്ല്മുക്ക്-കാറത്തല റോഡിലാണ് ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് റോഡരുകിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് നിൽക്കുന്നത്.
അപകടസമയത്ത് ബസ്സിനുള്ളിൽ കുട്ടികളുടെ എണ്ണം കുറവായി രുന്നതിനാലാണ് അപകടം വലിയ ദുരന്തത്തിലേക്ക് മാറാതിരുന്നത്. വിദ്യാർത്ഥികൾക്ക് ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


