


വർക്കല: പത്രവിതരണത്തിനിടെ കാറിടിച്ചുണ്ടായ അപകടത്തിൽ മാതൃഭൂമി ഏജന്റിന് പരിക്ക്. രഘുനാഥപുരം വിളയിൽ വീട്ടിൽ കൃഷ്ണന് (58) എന്നയാളാണ് അപകടത്തിൽ പരുക്കേറ്റത്. മാതൃഭൂമി രഘുനാഥപുരം ഏജന്റായ കൃഷ്ണൻ ശനിയാഴ്ച രാവിലെ 8.15ഓടെ പത്രവിതരണത്തിനായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു.
രഘുനാഥപുരം-അങ്കണവാടി റോഡിൽ എത്തിയപ്പോൾ നിയന്ത്രണം തെറ്റിയെത്തിയ കാർ സ്കൂട്ടറിലിടിക്കുകയായിരുന്നു. തോളിലും കാലിലും പരിക്കേറ്റ കൃഷ്ണനെ ഉടൻ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടറിനും നാശനഷ്ടം സംഭവിച്ചു.


