

മടവൂർ:എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം നടന്നു. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് ജി. മധുസൂദനൻപിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എസ്. അജൈന്ദ്രകുമാർ അധ്യക്ഷനായി.
ഇക്കഴിഞ്ഞ പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, USS, NMMS വിജയികൾ, വിവിധ മത്സരങ്ങളിലെ സംസ്ഥാനതല നേട്ടങ്ങൾ കൈവരിച്ചവർ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി ജി. അശോക് കുമാർ, പിടിഎ പ്രസിഡന്റ് എം.ബി. ജയലാൽ, കരയോഗം സെക്രട്ടറി വി. സുധാകരൻപിള്ള, പ്രിൻസിപ്പൽ ജി. അനിൽകുമാർ, പ്രഥമാധ്യാപിക ഒ.ബി. കവിത, ആർ. രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു പ്രസംഗിച്ചു.


