Breaking News

ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിന്റെ പുതിയ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു

photo : Anil Bhasker

തിരുവനന്തപുരം: നിലമ്പൂരിന്റെ പുതിയ എം.എൽ.എയായി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്തത് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശേഷം നിയമസഭാ ഹാളിൽ നടന്ന ചടങ്ങിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുള്‍പ്പെടെ വിവിധ രാഷ്ട്രീയപാർട്ടികളിലെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

photo : Anil Bhasker

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ആര്യാടൻ ഷൗക്കത്ത്, ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്ന ഒരു ജനപ്രതിനിധിയായി തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി. മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നിലമ്പൂരിനോട് നിന്നുള്ള ബഹുമാനം കൊണ്ടാണ് വീണ്ടും മത്സരത്തിനിറങ്ങിയതെന്നും, തന്റെ പിതാവിനെപ്പോലെ ഒരു ഉത്തരവാദിത്തമുള്ള നിയമസഭാംഗമാകാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിൽ നടന്നത് വാശിയേറിയ ഒരു മത്സരമായിരുന്നു. ഇടതുമുന്നണിയുടെ തുടർഭരണ സാധ്യതയ്ക്ക് മറുപടിയായി, യുഡിഎഫ് ശക്തമായ തിരിച്ചുവരവാണ് ആ പ്രദേശത്ത് കാഴ്ചവെച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം. സ്വരാജിനെ തിരെ 11,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയം നേടിയതോടെ, മണ്ഡലത്തിൽ യുഡിഎഫിന് ശക്തമായ തിരിച്ചുവരവ് സാധ്യമായി. ഒപ്പം സ്ഥാനാർത്ഥിയായി അൻവറും മത്സരരംഗത്തുണ്ടായിരുന്നു.

“പാർട്ടിയും ജനങ്ങളുമെൻെ അഭിമാനം കൂടിയാണ്. യുഡിഎഫ് അവതരിപ്പിച്ച വികസന പദ്ധതികൾ വീണ്ടും സജീവമാക്കാൻ വേണ്ടിയുള്ള ശ്രമം തുടരും. കാട്ടുമൃഗ ശല്യം തുടങ്ങിയ പ്രാധാന്യ പരമായ പ്രശ്നങ്ങൾക്കും അടിയന്തര പരിഹാരം കാണാൻ ശ്രദ്ധ കേന്ദ്രീകരിക്കും” – ഷൗക്കത്ത് വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *