
നികുഞ്ജത്തിൽ അഞ്ചു അഞ്ജനമാർ മലർക്കാവൊരുക്കുന്നു: ഇടവയിലെ ‘ധനിഷ്ക് പൂക്കാലം’: സ്ത്രീശക്തിയുടെ പുഷ്പവീഥി

വർക്കല : ഇടവ കുറ്റിക്കാട് ഗ്രാമത്തിലെ കാടുകയറിയ അര ഏക്കർ പുരയിടം ഇനി പൂവിതാനങ്ങളാൽ അലങ്കരിക്കപ്പെടുന്നു. പുഷ്പകൃഷിയിലൂടെ ജീവിതത്തിൽ പുതുമ വരവേറ്റ അഞ്ച് വനിതകളാണ് ഈ കൈവെടിയാത്ത കരിമണ്ണിനെ വിളവുതരുന്ന നിലമായി മാറ്റിയിരിക്കുന്നത്. ‘ധനിഷ്ക് പൂക്കാലം’ എന്ന പേരിൽ അവർ രൂപീകരിച്ചിരിക്കുന്ന ഈ കൂട്ടായ്മ, ഗ്രാമീണ കാർഷിക മാപ്പിലേക്ക് ഒരവധാനം ചേർക്കുകയാണ്.
വസ്തു ഉടമയുടെ സൗജന്യ സഹായത്തോടെ ലഭിച്ച ഭൂമിയിലാണ് ഇവർ കൃഷി ആരംഭിച്ചത്. നേരത്തെ കാർഷിക ആവശ്യങ്ങൾ ക്കായി ഉപയോഗിച്ചിരുന്ന പമ്പ് ഹൗസും ഇവിടെ നിലവിലുണ്ട്, അതിനാൽ ജലസേചന സൗകര്യങ്ങൾക്കായി അധികമായി ബുദ്ധിമുട്ടേണ്ട സാഹചര്യമില്ല. വസ്തു ഉടമയ്ക്കും ഈ സംരംഭം ഇരട്ടലാഭമാണ്—ഭൂമി വൃത്തിയായി കിടക്കുകയും, സാമൂഹിക ഉപകാരത്തിനും ഇടയാകുകയും ചെയ്യുന്നു.

കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികൾ, ഹരിത കർമ്മസേന എന്നീ വ്യത്യസ്ത സമൂഹസേവന മേഖലകളിൽ സജീവമായ വിനുമോൾ എൽ, ദീപമോൾ വി, ബിജിഹരീഷ്, ഷീജ പി, സുനിത കുമാരി എസ് എന്നിങ്ങനെയുള്ള അഞ്ചു വനിതകളാണ് സംരംഭകർ.

പുഷ്പകൃഷിയുടെ ആദ്യഘട്ടമായി, കഴിഞ്ഞ ദിവസം ഇവർ 2000 ചെണ്ടുമല്ലികൾ തൈ നട്ടു. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് ഔപചാരികമായും കൃഷി നടീൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശുഭ ആർ. എസ്.കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സി, വാർഡ് മെമ്പർമാരായ ജെസ്സി ആർ, സജി കുമാർ എസ്, സിമിലിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നിരവധി വനിതക ളും പങ്കെടുക്കാൻ എത്തിയിരുന്നു.

നിലവിളക്ക് തെളിയിച്ച് ആരംഭിച്ച പരിപാടി ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. കാട് വെട്ടിത്തെളിച്ച്, പുഷ്പ കൃഷിക്ക് അനുയോജ്യമായ രീതിയിൽ കൃത്യമായ തടമെടുപ്പുൾപ്പെടെയുള്ള പരിപാടികൾ നടന്നു . മറ്റ് പ്രദേശങ്ങളിൽ നിന്നും ലഭിച്ച പ്രചോദനങ്ങളാണ് ഇവരെ ഈ ശ്രമത്തിലേക്ക് നയിച്ചത്. പിന്നീടാണ് ഗ്രാമപഞ്ചായത്തും കൃഷിഭവൻ ഉദ്യോഗസ്ഥരും ചേർന്ന് ഇവർക്ക് പ്രചോദനം നൽകിയത്. ഒടുവിൽ ആ ലളിതമായ ആഗ്രഹം യാഥാർഥ്യമായി.
ഓണക്കാലത്തെ വിളവെടുപ്പാണ് ഇവർ ലക്ഷ്യമിടുന്നത്. ഈ കൂട്ടുകൃഷിയുടെ വിജയത്തിലൂടെ നാട്ടിലുള്ള മറ്റു സ്ത്രീകളുടെയും കർഷകരുടെയും മനസ്സിൽ പ്രചോദനത്തിന്റെ പൂക്കൾ വിരിയുമെന്നുറപ്പ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ ചരുവിള വീട്ടിൽ … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഒക്ടോബർ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഒക്ടോബർ 30-ന് …

