

ആറ്റിങ്ങൽ: അവനവഞ്ചേരി ബാവ ഹോസ്പിറ്റലിന് സമീപം തെരുവുനായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രകന് പരിക്ക്. അവനവഞ്ചേരി വയലിൽ വീട്ടിൽ ശ്രീകുമാർ (52)നാണ് ഗുരുതരമായി പരിക്കേറ്റത്. കൂടെ വാഹനത്തിൽ സഞ്ചരിച്ച ഇയാളുടെ മകൻ അദ്വൈത് (15) നിസ്സാര പരുക്കുകൾ ഉണ്ട്. കഴിഞ്ഞ ദിവസം രാവിലെ 10:30 നാണ് സംഭവം. അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ വീട്ടിലേക്ക് പോകവേ ബാവ ഹോസ്പിറ്റലിൽ സമീപത്ത് വെച്ചാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ശ്രീകുമാറിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത്തെ തോളലിന് പൊട്ടൽ ഉണ്ട്.



