Breaking News

കടയ്ക്കാവൂരിൽ അമ്മയെ ചുട്ടെരിച്ചു കൊന്ന 36 കാരന് ജീവിതാന്ത്യംവരെ കഠിന തടവും,പിഴയും

കടയ്ക്കാവൂരിൽ മാതൃഘാതകന് ജീവപര്യന്തം കഠിനതടവും, പിഴയും

കടയ്ക്കാവൂർ : അമ്മയെ വീട്ടിനുള്ളിൽ വച്ച് കൊലപ്പെടുത്തി തീയ്യിട്ട് ചുട്ടെരിച്ച കേസ്സിൽ പ്രതി കടയ്ക്കാവുർ നിലയ്ക്കാമുക്ക് പൂച്ചെടിവിള വീട്ടിൽ കള്ളപ്പൻ എന്നു വിളിക്കുന്ന വിഷണു(36) വിനെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിനും , ‘അൻപതിനായിരം രൂപ പിഴ ഒടുക്കാനും ,പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവിനും തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി VI ജഡ്ജ് രേഖ. എസ്. ആണ് ശിക്ഷി വിധിച്ചത്.

കടയ്ക്കാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ കുറ്റപത്രത്തിൽ പറയുന്നത് , പ്രതി വിഷ്ണു തൻ്റെ അമ്മയെ 2023 ഏപ്രിൽ 23 ന് രാത്രിയായിരുന്നു സംഭവം. പ്രതിയും, അമ്മ 62 വയസുള്ള ജനനിയും മാത്രം ഉണ്ടായിരുന്ന പൂച്ചെടിവിളവീട്ടിൽ വച്ച് രാത്രി കൊലപ്പെടു ത്തി മൃതദേഹം കത്തിച്ചു. അതിനു ശേഷം 2 കിലോമീറ്റർ അകലെ യുള്ള പഴഞ്ചിറ ഭാഗത്ത് തൻ്റെ ബന്ധുവിൻ്റെ വീടിൻ്റെ അയയിൽ വിരിച്ചിരുന്ന കൈലി മുണ്ട് എടുത്തു കൊണ്ടു പോയി തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൈലി മുണ്ട് മുറിഞ്ഞ് തറയിൽ വീണു പരിക്കേറ്റിരുന്നു. പോലീസ് എത്തി പ്രതിയെ ആശുപതിയിൽ എത്തിക്കുകയുമായിരുന്നു തുടർന്ന് നടന്ന അന്വേഷണത്തിൽ വിഷ്ണുവാണ് ഈ പൈശാചിക കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

പ്രതി പ്രസ്തുത ദിവസം വൈകുന്നേരത്തോട് കൂടി ‘തൊട്ടടുത്ത് പൈപ്പ് കോൺട്രാക്ട് ജോലിക്കായി വാടകയ്ക് വീട് എടുത്ത് താമസിച്ചിരുന്നവരുടെ വീട്ടിലേക്ക് വന്ന് അവരോടൊപ്പം മദ്യപിച്ചതിനു ശേഷം ‘തൻ്റെ വീട്ടിലേക്ക് പോയി അമ്മയോട് വഴക്കുണ്ടാക്കി, രാത്രി ഒൻപത് മണിയോടുകൂടി ജോലിക്കാർ താമസിക്കുന്ന വീട്ടിലെത്തി മൺവെട്ടി ചോദിക്കുകയും, എന്നാൽ പണിയായുധങ്ങൾ പണിസ്ഥലത്താണ് എന്നു പറഞ്ഞ് ജോലിക്കാർ പ്രതിയെ മടക്കി അയക്കുകയുമായിരുന്നു.

പ്രതിക്ക് തൻ്റെ അമ്മയോട് കടുത്ത വൈരാഗ്യമായിരുന്നു. തൻ്റെ ആഗ്രങ്ങൾക്ക് എതിരു നിലക്കുന്നു എന്നായിരുന്നു പ്രതിയുടെ നിലപാട് . മദ്യപിച്ച് അടിപിടി കൂടി പരിക്ക് പറ്റി കിടന്ന പ്രതിയെ പരിചരിക്കാൻ വീട്ടിലെത്തിയതായിരുന്നു മാതാവ് ജനനി .സാഹചര്യ തെളിവുക ളുടേയും, ശാസ്ത്രീയ തെളിവുകളും സമന്വയിപ്പിച്ചാണ് പ്രോസിക്യൂഷൻ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ലഭ്യമാക്കിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. AR ഷാജി ഹാജരായി , അഡ്വ. ഷമീർ എ വെമ്പായം, നീരജ് ആർ , അർച്ചന ആർ തോമസ് തുടങ്ങിയവർ ഹാജരായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *