

വർക്കല: ജില്ലാ ആയുർവേദ ആശുപത്രി യിൽ ഭാരതീയ ചികിത്സാ വകുപ്പ്,നാഷണൽ ആയുഷ് മിഷൻ, ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി നിർവഹിച്ചു. ഡോ. എ.പി.ജെ അബ്ദുൽ കലാമിൻ്റെ പുസ്തകം കുട്ടികൾക്ക് വായിച്ചു കേൾപ്പിക്കുകയും തുടർന്ന് ആശുപത്രിയിലെ പുസ്തകക്കൂടിൽ നിന്നുമുള്ള വിവിധ പുസ്തകങ്ങൾ കുട്ടികൾ വായിക്കുകയും ചെയ്തു. ജീവനക്കാർക്കും യോഗാ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി വിദ്യാർത്ഥി കൾക്കും യോഗാ ഡെമോൻസ്ട്രേഷൻ, യോഗാ ഡാൻസ്, ആരോഗ്യ ഭക്ഷണം, ഔഷധ സസ്യങ്ങളും മരങ്ങളും പരിചയപ്പെടുത്തലും സംരക്ഷിക്കലും,വായന ദിനത്തോടനുബന്ധിച്ച് പുസ്തകക്കൂടി ലേയ്ക്ക് പുസ്തകം നൽകലും പുസ്തക വായനയും തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗ ഡേമോൺസ്ട്രേറ്റർ ശ്രീനാഥ് കെ. പി ,ഡോ. ധന്യ, വിക്രമൻ,അധ്യാപകരായ ഷോളി, രാജേശ്വരി, ദിവ്യാ സിംഗ് എന്നിവർ പ്രസംഗിച്ചു. സ്ഥാപനത്തിലെ സൈക്കോളജിസ്റ്റ് ദിവ്യാകൃഷ്ണൻ എൽ.ആർ ക്ലാസ്സെടുത്തു. വർക്കല ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ NSS, SPC , സൗഹൃദ, എന്നിവയിലെ വോളൻ്റിയർമാർ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …


