Breaking News

ആറ്റിങ്ങലിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ

പ്രതി ഹുസൈൻ ഒറോൺ

ആറ്റിങ്ങൽ: പൂവമ്പാറ ഹോളോബ്രിക്സ് കമ്പനിയിലെ ജീവനക്കാര നായിരുന്ന ബിമൽ ബാര എന്ന അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും നാട്ടുകാരനുമായ അമൽ എന്നു വിളിക്കുന്ന ഹുസൈൻ ഒറോൺ(39) എന്ന യുവാവി നെയാണ് ജീവപര്യന്തം തടങ്കലിന് കോടതി ശിക്ഷിച്ചത്. കൂടാതെ 2 ലക്ഷം രൂപ പിഴയൊടുക്കുവാനും പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കഠിനതടവിനും കോടതി വിധിന്യായത്തിൽ പ്രസ്താവിച്ചു. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജ് വിഷ്ണു.കെ ആണ് തിങ്കളാഴച്ച ഉച്ചയോടെ ശിക്ഷ വിധിച്ചത്.

ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും, ശാസ്ത്രീയ തെളിവുകളുടെയും, പ്രത്യേക സാക്ഷി മൊഴികളുമാണ് കേസിൽ കോടതി പരിഗണിച്ചത്.

ഹോളോബ്രിക് നിർമ്മാണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തദ്ദേശവാസികളുടെ മൊഴി കേസിൽ നിർണ്ണായകമായി. ഫിംഗർപ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥരെ അഡീഷണൽ സാക്ഷികളായി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ.ഷാജി , അഡ്വ: ഷമീർ.എ.വെമ്പായം, നീരജ് രാജേന്ദ്രൻ, മർവ.എ.എ, ഗിരി സജീവൻ എന്നിവർ ഹാജരായി. ആറ്റിങ്ങൽ സി ഐ ഡിബിൻ (ഇപ്പോൾ വർക്കല SHO) എസ് ഐ ശ്യാം (ഇപ്പോൾ അയിരൂർ SHO), ഷാഫി , ജയൻ (വർക്കല ക്രൈം), സൈഫുദീൻ (റിട്ട:) ഏന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.

കൊല്ലപ്പെട്ട ബിമൽ ബാര

പശ്ചിമ ബംഗാളിൽ ജയ്പല്‍ഗുരി ജില്ലയിൽ ധൂപ് പുരി പോലീസ് സ്റ്റേഷൻ പരിധിയിൽ അങ്കാര ബസാർ സ്വദേശികളും സുഹൃത്തു ക്കളുമാണ് കൊല്ലപ്പെട്ട ബിമൽ ബാരയും(30), പ്രതി ഹുസൈൻ ഓറോൺ (39)എന്ന യുവാവും.

ആറ്റിങ്ങൽ പൂവമ്പാറയിലെ ഹോളോബ്രിക്സ് കമ്പനിയിൽ തൊഴിലാളികളായ ഇരുവരും ഫാക്ടറിയോട് ചേർന്നുള്ള മുറിയിലായിരുന്നു താമസം. മറ്റ് തദ്ദേശവാസികളായ തൊഴിലാളികൾ രാവിലെയും വരുകയും വൈകുന്നേരം മടങ്ങുകയുമാണ് പതിവ്.

2019 മാർച്ച് 11ന് രാവിലെ 7 മണിക്ക് തദ്ദേശവാസികളായ മറ്റ് തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോഴാണ് മുറിയിൽ ബിമൽ ബാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കസേരയിൽ ഇരുത്തി കെട്ടിയിട്ട അവസ്ഥയിലും മുഖം ഷർട്ട് കൊണ്ട് മൂടിക്കെട്ടിയ നിലയിലുമായിരുന്നു.

ആഹാരം കഴിക്കാനുപയോഗിക്കുന്ന വെങ്കലത്തിൽ നിർമ്മിച്ച തവിയുപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞെങ്കിലും ആയുധം കണ്ടെടുക്കാൻ പോലീസിന് സാധിച്ചില്ല. സ്ക്രൂഡ്രൈവർ പോലെയുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി ബിമൽ ബാരെയുടെ കഴുത്തിന് കുത്തി ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. അതാണ് മരണകാരണമായി കാണുന്നത്.

കൊലപാതകത്തിനു ശേഷം പ്രതി ദേശീയപാത ഉപേക്ഷിച്ച് കുറുക്ക് വഴികളിലൂടെ ആറ്റിങ്ങൽ എത്തി ഓട്ടോറിക്ഷയിൽ കയറി KSRTCബസ് സ്റ്റാൻഡിൽ എത്തി രക്ഷപ്പെടുകയായിരുന്നു.

ഹോളോബ്രിക്സ് ഉടമയ്ക്കും മറ്റ് ജീവനക്കാർക്കും തിരിച്ചറിയൽ കാർഡുകൾ ശേഖരിക്കാൻ കഴിയാത്തതിനാൽ മരിച്ച ആളിനെ കുറിച്ചും പ്രതിയെക്കുറിച്ചും ഒരു വിവരവുമില്ലായിരുന്നു, അതിനാൽ തുടക്കത്തിൽ പോലീസിനും അവരെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല.

റൂറൽ എസ്പിയുടെ കീഴിലുള്ള ഒരു പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയും കേരളം, കൊൽക്കത്ത, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പ്രതി ജോലി ചെയ്തിരുന്ന മുൻ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട വിമൽ ബാരയുടെ പണവും മൊബൈൽഫോണും പ്രതി കവർന്നെടുത്തെന്ന് മനസ്സിലാക്കിയ പോലീസ് ഫോൺ കേന്ദ്രീകരി ച്ച് അന്വേഷണം നടത്തി. ദുർഗാപർ സ്വദേശി യിൽ നിന്ന് ബാരയു ടെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

ആറ്റിങ്ങൽ പോലീസ് ഹുസൈൻ ഓറോണിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പശ്ചിമ ബംഗാളിലേക്ക് വീണ്ടും പോയി. അവർ അവിടെ താമസിച്ച് കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്ന ഒരു റിക്രൂട്ട്മെന്റ് ഏജൻസിയുടെ വേഷം ധരിച്ചു. കേരളത്തിൽ സ്ഥിരതാമസമാക്കിയ കുടിയേറ്റ തൊഴിലാളികളിൽ നിന്നും ഉദ്യോഗസ്ഥർ സഹായം സ്വീകരിച്ചു. “റിക്രൂട്ടിംഗ് ഓഫീസർമാരായി പ്രതിയുടെ ബന്ധുക്കളെ സമീപിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കേരളത്തിൽ നല്ലൊരു ജോലി വാഗ്ദാനം ചെയ്തു. വിശദമായ അന്വേഷണത്തിന് ശേഷം, ബന്ധുവിനൊപ്പം തോട്ടം തൊഴിലാളിയായി മക്രപാറയിലേക്ക് താമസം മാറിയതായി പോലീസ് കണ്ടെത്തി. പോലീസ് പിന്തുടരുന്നത് ഒഴിവാക്കാൻ, അയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ജൽപായ്ഗുരി ജില്ലയിലെ അലിപുർദുവാറിലെ ഫലകത ഗ്രാമത്തിൽ മക്രപാര യിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജയ്‌ഗാവ് (ഇന്ത്യ-ഭൂട്ടാൻ അതിർത്തി) പശ്ചിമ ബംഗാളിൽ ഒരു തേയിലത്തോട്ടത്തിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.

മൂന്ന് മാസം നീണ്ടുനിന്ന തിരച്ചിലിനുശേഷം പശ്ചിമ ബംഗാൾ സ്വദേശിയായ ബച്ച ഒറോ ണിന്റെ മകനായ ഹുസൈൺ ഓറോണിനെ റൂറൽ എസ് പി യുടെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്ത് ആറ്റിങ്ങലിൽ എത്തിച്ചു. ഇപ്പോഴത്തെ ഡാൻസാഫ് എസ് .ഐ മാരായ ബിജു ,ദിലീപ് , ഫിറോസ് (നഗരൂർ എസ്.ഐ), റെജി ( SI: റിട്ട:) എന്നിവരുടെ മൂന്നുമാസക്കാലത്തെ കഠിന പ്രയത്നമാണ് പശ്ചിമ ബംഗാളിൽ പ്രതി പിടിയിലാവാൻ കാരണം. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. അന്നുമുതൽ പ്രതി ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടാണ് വിചാരണ നേരിട്ടത്. ഒടുവിൽ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി ജീവപര്യന്തം ശിക്ഷയും വിധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *