

ആറ്റിങ്ങൽ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു പുരവൂർ സ്വദേശിയായ അദ്വൈത് (26)ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിനിയായ 25 കാരിയായ യുവതിയുമായി നിരന്തരം വീഡിയോ കോളിലൂടെയും, നേരിട്ട് കണ്ടും സൗഹൃദബന്ധം ദൃഢപ്പെടുത്തുക യായിരുന്നു. ഇടയ്ക്ക് പ്രതി പെൺകുട്ടിയെ കാണുന്നതിനായി തൃശൂരിൽ എത്താറുമുണ്ടായിരുന്നു.

ജനുവരി 24ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പെൺകുട്ടി യുവാവിനെ കാണുന്നതിനായി ആറ്റിങ്ങിൽ എത്തുകയും, തുടർന്ന് ഇരുവരും ആറ്റിങ്ങലിലെ ലോഡ്ജിൽ മുറിയെടുക്കുക യും ചെയ്തു. ടൂറിസ്റ്റ് കേന്ദ്രമായ വർക്കല സന്ദർശിക്കുന്നതിനായി ഇരുവരും പദ്ധതിയിട്ടു. തുടർന്ന് പെൺകുട്ടിയുടെ ആൺ സുഹൃത്തായ അദ്വൈത് യാത്രക്കുള്ള വാഹന സൗകര്യ ത്തിനായി തൻറെ രണ്ട് സുഹൃത്തുക്കളെ കൂടി ഒപ്പം കൂട്ടി. സുഹൃത്തുക്കളുടെ വാഹനത്തിൽ വർക്കലയിൽ എത്തിയ സംഘം രാത്രി പതിനൊന്നു മണിയോടെ വർക്കലയിൽ നിന്നും ആറ്റിങ്ങലിലേക്ക് തിരിച്ചു.
കാറിന്റെ പിൻസീറ്റിൽ ഇരുന്ന യുവതിയോട് പ്രതി മോശമായി പെരുമാറിയതിനെ തുടർന്ന് യുവതി പ്രതിയുമായി വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് യുവതി ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും ഡോർ തുറന്ന് പുറത്തേക്ക് ചാടുകയും ചെയ്തു.

രാത്രി 12 മണിയോടുകൂടി ആറ്റിങ്ങൽ മൂന്ന് മുക്ക് ജംഗ്ഷനിൽ വച്ചാണ് യുവതി കാറിൽ നിന്നും റോഡിലേക്ക് ചാടിയത് . വീഴ്ചയിൽ കാലിനും കൈക്കും പരിക്കേറ്റ യുവതിയെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് ആശുപത്രി അധികൃതർ പെൺകുട്ടിയുടെ ബന്ധുക്കളെയും , പോലീസിലും വിവരം അറിയിച്ചു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അദ്വൈതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആറ്റിങ്ങൽ കോടതി യിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒപ്പം ഉണ്ടായിരുന്ന പ്രതിയുടെ സുഹൃത്തുക്കൾക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

