Breaking News

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെയും കുടുംബശ്രീ സി.ഡി.എസിന്റെയും ഗവ സിദ്ധ ഡിസ്പെൻസറിടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ കുടുംബശ്രീ ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് നഗരസഭാ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.നജാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ എ. റീജ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഷീജ, രമ്യ സുധീർ, അവനവഞ്ചേരി രാജു, ഗിരിജ ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ വി.ബി വിജയകുമാർ പ്രമേഹം, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങളെ അടിസ്ഥാനമാക്കി ബോധവൽക്കരണ ക്ലാസ് എടുത്തു. മെമ്പർ സെക്രട്ടറി മുഹമ്മദ് റാഫി നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *