Breaking News

വർക്കലയിൽ വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ നവവരൻ പോക്സോ കേസിൽ ജയിലിലായി

വർക്കല : വിവാഹം കാരണം നവവരൻ ജയിലിലാവുകയും വധൂവരന്മാരുടെ മാതാപിതാക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത സംഭവം ഒരു പ്രദേശത്തെ മുഴുവൻ ഞെട്ടലിലാക്കി. ഈ കേസിൽ വധു അതിജീവിതയായതിനാൽ ആരുടെയും പേര് വിവരങ്ങൾ നൽകാൻ നിയമം അനുവദിക്കുന്നില്ല. വർക്കലയിലാണ് വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ നവവരൻ പോക്സോ കേസിൽ അറസ്റ്റിലായത്.

തിരുവനന്തപുരം സ്വദേശിയായ 24 വയസ്സുള്ള യുവാവിനെയാണ് കഴിഞ്ഞദിവസം അയിരുർ പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല സ്വദേശിനിയായ 17 വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്തതിനാണ് നവവരൻ അറസ്റ്റിലായത് . ആറുമാസത്തിനു മുമ്പ് പെൺകുട്ടി യുടെ വീട്ടിൽ വച്ചായിരുന്നു ഹിന്ദു മതാചാരപ്രകാരം വിവാഹചടങ്ങുകൾ നടന്നത്. പെൺകുട്ടിയുടെ വയസ്സ് മറച്ചുവെച്ച് വിവാഹം നടത്തിയതിന് പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതി രെയും അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 1033/24 എന്ന പോക്സോ കേസിൽ പെൺകുട്ടിയെ വിവാഹം ചെയ്ത യുവാവും , യുവാവിന്റെ മാതാപിതാക്കളും , പെൺകുട്ടിയുടെ മാതാപിതാക്ക ളും പ്രതികളാണ്. വിവാഹം കഴിഞ്ഞ് ആറുമാസത്തി നുള്ളിൽ പെൺകുട്ടി ഗർഭിണിയായതിനെതുടർന്ന് വർക്കലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്നുള്ള വിവരം ഡോക്ടർ തിരിച്ചറിയുന്നത്. ഡോക്ടർ ഈ വിവരം പോലീസിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മേൽ നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു.

പെൺകുട്ടിയുടെ ഭർത്താവായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുകയും ചെയ്തു. പെൺകുട്ടികളുടെ പ്രായം മറച്ചുവെച്ച് വിവാഹം നടത്തുന്നത് കുറ്റകരമാണെന്നും അത്തരം സാഹചര്യങ്ങ ൾ ഒഴിവാക്കി നിയമം അനുശാസിക്കുന്ന രീതിയിൽ പെൺകുട്ടികൾക്ക് 18 വയസ്സ് പൂത്തിയായാൽ മാത്രമേ വിവാഹം നടത്താവൂ എന്നും ഇത് ലംഘിക്കുന്ന സാഹചര്യങ്ങളിലാണ് പോലീസിന് നിയമനടപടികൾ സ്വീകരിക്കേണ്ടി വരുന്നതെന്നും അയിരൂർ SHO ശ്യാം എം.ജി വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *