Breaking News

പൂത്തിരി കത്തിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച് വർക്കല സ്വദേശിക്ക് മുഖത്തിന് പൊള്ളലേറ്റു

വർക്കല: ദീപാവലി ആഘോഷങ്ങൾക്കിടെ പൂത്തിരി കത്തിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച് വർക്കല സ്വദേശിയായ റെനി(23)യുടെ മുഖത്തിന് പൊള്ളലേറ്റു. കമ്പിത്തിരി കത്തിക്കുന്നതിനിടയിൽ കയ്യിൽ പൊള്ളലേറ്റ് ഏഴ് വയസ്സുകാരിക്കും പരുക്ക് പറ്റി. ഇവർ രണ്ടുപേരും വർക്കല ഗവ:താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച രാത്രി ചികിത്സ തേടി. രണ്ടുപേരുടെയും പരിക്കുകൾ നിസ്സാരമാണെന്നും പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *