

ആറ്റിങ്ങൽ; ആറ്റിങ്ങൽ ജ്യോതിഷ പഠന കേന്ദ്രം പൂർവ വിദ്യാർത്ഥി സംഘത്തിന്റെ 20 മത് വാർഷിക സംഗമം ആറ്റിങ്ങൽ കൊളാഷ് ഹാളിൽ സാഹിത്യകാരൻ വർക്കല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. കവി വിജയൻ പാലാഴി മുഖ്യ പ്രഭാഷണം നടത്തി.സംഘം സെക്രട്ടറി ഉദയസിംഹൻ, ആർട്ടിസ്റ്റ് മോഹനൻ, സാഹിത്യകാരൻ എം.പി സുഭാഷ്, എക്സൈസ് സി.ഐ അനിൽ, ജ്യോതിസ് സ്കൂൾ ഡയറക്ടർ വി.സന്തോഷ്, ജ്യോതിഷ ദീപ്തി ഉദയകുമാർ, ദീപക് പ്രഭാകർ, ദീപ കുമാരി, ആർ.എസ് പ്രജീഷ് എന്നിവർ സംസാരിച്ചു. ഗുരുവന്ദനം, ജ്യോതിഷ വിഷയ പ്രബന്ധാവതരണം, പുതിയ ക്ലാസ് ആരംഭം എന്നിവയും നടന്നു.







