Breaking News

സേവ് ദ ഫാമിലി – ജില്ലാ കൺവെൻഷൻ ആറ്റിങ്ങലിൽ നടന്നു .

ആറ്റിങ്ങൽ: ബൗദ്ധിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷകർതൃ സംഘടനയായ സേവ് ദ ഫാമിലിയുടെ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ആറ്റിങ്ങൾ തച്ചൂർകുന്നിൽ നടന്നു. ബൗദ്ധിക- മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ജീവന- ജീവിത ഉപാധികൾ മെച്ചപ്പെടുത്തുവാനും സുരഷിതത്വം ഉറപ്പാക്കുന്നതിനും ഭിന്നശേഷി അവകാശ നിയമം 2016 യഥാക്രമം നടപ്പിലാക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും

സേവ് ദ ഫാമിലി തിരുവനന്തപുരം ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. സേവ് ദ ഫാമിലി സംസ്ഥാന പ്രസിഡൻറ് കെ മുജീബ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നൗഷാദ് അധ്യക്ഷ വഹിച്ച യോഗത്തിൽ ഭാരവാഹികളായ രേവമ്മ ഷാജി, ജോഷ്വാ ചാക്കോ, ഷൈല റഷീദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി സദനകുമാർ (പ്രസിഡൻറ്)

അൻസി ഷഫീഖ് (സെക്രട്ടറി) ശബരി ദത്തൻ.വി (ട്രഷറർ) ഷമീന ബീവി.എ (വൈസ് പ്രസിഡൻറ്) ലിബി സുബീഷ് (ജോയിൻ സെക്രട്ടറി) സിനിമോൾ എ.എസ്, ശാലിനി വി.എ എന്നിവരെ സംസ്ഥാന കൗൺസിൽ അംഗങ്ങളായി സേവ് ദ ഫാമിലി തിരുവനന്തപുരം ജില്ലാ കൺവെൻഷൻ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *