Breaking News

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

കുഴിച്ചിട്ട മൃതദേഹം പുറത്തെടുക്കുന്നു

പോത്തൻകോട്: നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പോത്തൻകോട്  വാവറയമ്പലത്താണ് സംഭവം. നേപ്പാള്‍ സ്വദേശിയായ അമൃതയാണ് പ്രസവ ശേഷം പൂര്‍ണ വളര്‍ച്ചയെത്താത്ത ശിശുവിനെ പുരയിടത്തില്‍ കുഴിച്ചിട്ടത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിൽ വാവറയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ല് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടതായി കണ്ടെത്തിയത്.

അമൃതയെ പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണ വിവരം അറിയുന്നത് അപ്പോഴാണ്. തുടര്‍ന്നു പോത്തന്‍കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും പഞ്ചായത്ത് അധികൃതരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു പരിശോധനകൾക്ക് വിധേയമാക്കി. കുട്ടി മരണപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോത്തൻകോട് പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി .

Related posts

Leave a Reply

Your email address will not be published. Required fields are marked *