Breaking News

ബാറില്‍ 20 രൂപയ്ക്ക് വേണ്ടി തര്‍ക്കം; യുവാവിന് കുത്തേറ്റു

20 രൂപയ്ക്ക് വേണ്ടി തര്‍ക്കം;യുവാവിന് കുത്തേറ്റു

ബെംഗളൂരു: 20 രൂപയ്ക്കുവേണ്ടി നടന്ന തര്‍ക്കത്തിനൊടുവില്‍ യുവാവിന് കുത്തേറ്റു. വിദ്യാരണ്യപുരയിലെ ബാറിലായിരുന്നു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചേതന്‍, കാര്‍ത്തിക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. ബാറിലെ കാഷ്യര്‍ രഞ്ജിത്തി(34)നാണ് കുത്തേറ്റത്. 20 രൂപ കൂടുതല്‍ ഈടാക്കിയെന്ന് ആരോപിച്ചായിരുന്നു രഞ്ജിത്തും പ്രതികളും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. തര്‍ക്കത്തിനിടെ പ്രതികള്‍ രഞ്ജിത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *