

വര്‍ക്കല: വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയില്‍ വിജയദശമി ദിനമായ ഒക്ടോബര്‍ 13, ഞായറാഴ്ച വിദ്യാരംഭ ചടങ്ങ് സംഘടിപ്പിക്കും. കലാ-സാഹിത്യ, സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ രാവിലെ 7 മണി മുതല്‍ 10 മണി വരെ വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാല ഹാളില്‍ നടക്കുന്ന വിദ്യാരംഭ കര്‍മ്മത്തില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കും. കുട്ടികളെ എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്നവര്‍ 98950 20824, 97450 70373, 8590 243615 എന്നീ ഫോണ്‍ നമ്പറുകളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ദേശസേവിനി ഗ്രന്ഥശാല പ്രസിഡന്റ് സാബു.എസ്, സെക്രട്ടറി എസ്.സുദര്ശനന് എന്നിവര്‍ അറിയിച്ചു.







