Breaking News

കല്ലമ്പലത്ത് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കല്ലമ്പലം: മുതുവിളയില്‍ ജോലിക്കിടെ ഇലട്രീഷ്യന്‍ ഷോക്കേറ്റ് യുവാവ് മരിച്ചു. നാവായിക്കുളം പൈവേലികോണം കൃഷ്ണവിലാസത്തില്‍ സതീശന്‍ പിള്ള, വിശ്വലക്ഷ്മി ദമ്പതികളുടെ മകന്‍ വി.അനീഷ്(39)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. മുതുവിളയില്‍ ഒരു വീട്ടിലെ ടെറസിന് മുകളില്‍ ജോലിക്കിടെയാണ് അപകടം ഉണ്ടായത്. പൈപ്പ് മുറിക്കുന്ന ഉപകരണം ഓഫ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വയറിലെ ജോയിന്റില്‍ കൈ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. മഴ പെയ്ത് ടെറസ് നനഞ്ഞിരുന്നതിനാല്‍ ശക്തമായി ഷോക്കേറ്റതായാണ് വിവരം. തുടര്‍ന്ന് ഉടനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അവിവാഹിതനാണ്. സഹോദരി: വി.എസ്.അനുഷ. സഹോദരി ഭര്‍ത്താവ്: സനല്‍കുമാര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *