

വര്‍ക്കല: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ തിരയില്‍പെട്ട അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലോട് സ്വദേശികളായ ജിന്‍ജി(43), ആദിലക്ഷ്മി(10), കൊല്ലം പള്ളിമണ്‍ സ്വദേശികളായ സച്ചു(19), ജീവന്(19), ഇര്‍ഷാദ്(19) എന്നിവരാണ് തിരയില്‍പെട്ടത്. തിരയില്‍പെട്ട ജിന്ജിയേയും ആദിലക്ഷ്മിയെയും രക്ഷിക്കാനിറങ്ങിയവരാണ് മറ്റുള്ളവര്‍. ജിന്‍ജി, ആദിലക്ഷ്മി എന്നിവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.







