Breaking News

പി.വി.അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന്

മലപ്പുറം: പി.വി.അന്‍വര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് വിശദീകരണ യോഗം. കഴിഞ്ഞ ദിവസം പി.വി.അന്‍വറുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അന്‍വര്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ സി.പി.എമ്മിനും പിണറായിക്കും എതിരായ അന്‍വറിന്റെ അടുത്ത നീക്കം എന്തെന്നറിയാനുള്ള ആകാക്ഷയിലാണ് രാഷ്ട്രീയ കേരളം. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളതെന്ന് പറഞ്ഞ അന്‍വര്‍ പാര്‍ട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അന്‍വര്‍ ആവര്‍ത്തിച്ചു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തെത്തിയ പി.വി.അന്‍വറിന്റെ നീക്കങ്ങള്‍ സി.പി.എം സംസ്ഥാന നേതൃത്വം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വം വിവാദം വിശദീകരിക്കും. ദില്ലിയില്‍ ഇന്നും നാളെയുമായാണ് കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നത്. മുസ്ലീം സമുദായത്തെ ഒന്നടങ്കം പാര്‍ട്ടിക്കെതിരെ തിരിക്കാന്‍ അന്‍വറിന്റെ നീക്കം കാരണമായേക്കുമെന്നാണ് സി.പി.എം വിലയിരുത്തല്‍. അന്‍വറിന്റെ ഓരോ നീക്കത്തെയും ഏറെ കരുതലോടെയാണ് അതിനാല്‍ നേതൃത്വം കാണുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *