Breaking News

പാര്‍ട്ടി പുറത്താക്കുന്നതുവരെ തുടരുമെന്ന് അന്‍വര്‍; അന്‍വറിനുള്ള മറുപടി പിന്നീടെന്ന് മുഖ്യമന്ത്രി, പോര് രൂക്ഷം

മലപ്പുറം: പാര്‍ട്ടി പുറത്താക്കുന്നതുവരെ തുടരുമെന്ന് പി.വി.അന്‍വര്‍. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വീണ്ടും മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേയായിരുന്നു അന്‍വറിന്റെ പ്രസ്താവന. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ നടത്തിയത്. തന്നെ എന്തിനാണ് വഞ്ചിച്ചതെന്ന് ചോദിച്ച അന്‍വര്‍ ഇക്കാര്യത്തില്‍ പ്രത്യാഘാതം ഭയക്കുന്നില്ലെന്നും പറഞ്ഞു. തന്റെ പാര്‍ക്കിന്റെ ഫയലടക്കം മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് ഇരിക്കുമ്പോഴാണ് സത്യം വിളിച്ചുപറയുന്നത്. സര്‍ക്കാരിന്‍നിന്നും തനിക്ക് ആനുകൂല്യമൊന്നും ഇക്കാര്യത്തില്‍ കിട്ടിയിട്ടില്ല. താന്‍ എല്‍.ഡി.എഫ് വിട്ടിട്ടില്ലെന്നും പാര്‍ട്ടി പുറത്താക്കുന്നത് വരെ തുടരുമെന്നും അന്‍വര്‍ വ്യക്തമാക്കി.

അതേസമയം, അന്‍വറിനുള്ള മറുപടി പിന്നീടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നേരത്തെ പറഞ്ഞതുപോലെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനുമെതിരെയാണ് അന്‍വര്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞത്. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നുപറഞ്ഞു. എല്‍.ഡി.എഫില്‍നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ചു. എല്‍.ഡി.എഫില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്നും, പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചത്. അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുന്നു. ഇതിനെല്ലാം മറുപടി പിന്നീട് പറയുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *