

വര്‍ക്കല: യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വര്‍ക്കല എസ്.എന്‍ കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. യൂണിയന്റെ നേതൃത്വത്തില്‍ ഫ്രഷേഴ്സ് ഡേ നടത്തുന്ന കാര്യത്തില്‍ ഉടലെടുത്ത തര്‍ക്കമാണ് എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒക്ടോബര്‍ 18ന് കേരള യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നിലവില്‍ കെ.എസ്.യുവിന്റെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഫ്രഷേഴ്സ് ഡേ നടത്താന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി കോളേജ് അധികൃതര്‍ നിലപാട് സ്വീകരിച്ചു. ഇത് കെ.എസ്.യു അംഗീകരിച്ചില്ല. മറ്റ് ചില കോളേജുകളില്‍ പ്രോട്ടോക്കോള്‍ പരിഗണിക്കാതെ യൂണിയന്റെ ആഭിമുഖ്യത്തില്‍ പരിപാടി നടത്തിയത് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു എതിര്‍പ്പ് ശക്തമാക്കിയത്.




യൂണിയന്റെ ആഭിമുഖ്യത്തില്‍ അല്ലാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മ എന്ന നിലയില്‍ പരിപാടി നടത്താമെന്ന കോളേജ് അധികൃതരുടെ നിര്‍ദ്ദേശവും കെ.എസ്.യു തള്ളിക്കളഞ്ഞു. ഇതോടെ വിഷയത്തില്‍ എസ്.എഫ്.ഐ ഇടപെടുകയായിരുന്നു. ഇതിനിടെ കോളേജിന് പുറത്തുനിന്നും എസ്.എഫ്.ഐ നേതാക്കള്‍ എത്തി വിഷയത്തില്‍ ഇടപെട്ടതോടെ കാര്യങ്ങള്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തിലേക്ക് വഴിമാറി. പുറത്തുനിന്ന് എത്തിയ എസ്.എഫ്.ഐ നേതാവിനോട് പുറത്തുപോകണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. ഈ സമയം സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് എസ്.എഫ്.ഐ നേതാവിനെ പുറത്തെത്തിക്കുകയായിരുന്നുവെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.



