Breaking News

40 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 12 വര്‍ഷം തടവും പിഴയും

ആറ്റിങ്ങല്‍: 40 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 12 വര്‍ഷം തടവും ഒന്നര ലക്ഷം വീതം പിഴയും. കീഴാറ്റിങ്ങല്‍ സ്വദേശികളായ അര്‍ജുന്‍ദാസ്(31), അജിന്‍ മോഹന്‍(29), ഗോകുല്‍ രാജ്(30), തൊപ്പിച്ചന്ത സ്വദേശി ഫഹദ്(30) എന്നിവര്‍ക്കാണ് ശിക്ഷ. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സെഷന്‍സ് കോടതി അഞ്ചില്‍ നടന്ന വിചാരണയില്‍ സര്‍ക്കാരിന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ പ്രവീണ്‍ ഹാജരായി. തിരുവനന്തപുരം അസി.എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന ഹരികൃഷ്ണപിള്ളയുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ആറ്റിങ്ങല്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.അജിദാസ്, വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നൗഷാദ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ്.മനോജ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഉദയകുമാര്‍, എ.അഷറഫ്, എസ്.ഷൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.എല്‍.ബിനു, എം.ഷിബു, ആര്‍.ജി.ഗിരീഷ്‌കുമാര്‍, എസ്.സജീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *