

കൊച്ചി: പ്രശസ്ത മലയാളം സിനിമാനടി കവിയൂര്‍ പൊന്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കുറച്ചുനാളായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ വടക്കന്‍ പറവൂരിലെ വസതിയില്‍ ചികിത്സയിലാണ്. അവിടെനിന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 700ല്‍ പരം സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.









