

വര്‍ക്കല: വര്‍ക്കല ശിവഗിരിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ പ്രവാസി മീറ്റിന് ഇന്നലെ സമാപനമായി. പ്രവാസി മീറ്റ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിര്‍വഹിച്ചു. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി ശ്രീമദ് വിശാലാനന്ദ സ്വാമികള്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിച്ചു.




മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കല നഗരസഭ ചെയര്മാന് കെ.എം.ലാജി, കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.പി.ചന്ദ്രമോഹന്, വര്‍ക്കല മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍. ഗ്ലോബല്‍ ശ്രീനാരായണ കോണ്‍ഫെഡറേഷന്‍ ജന.സെക്രട്ടറി ടി.എസ്.ഹരീഷ് കുമാര്‍, ദുബായ് ഇന്ത്യന്‍ അസോസിയേഷന് സെക്രട്ടറി വൈ.എ.റഹിം, ഡോ.കെ.സുകുമാരന്‍, ശ്രീനാരായണ സാംസ്കാരിക സമിതി മുന്‍ ജന.സെക്രട്ടറി നെടുംകുന്നം ഗോപാലകൃഷ്ണന്, ശ്രീനാരായണ കോണ്‍ഫെഡറേഷന്‍ ഹൈദരാബാദ് പ്രതിനിധി രാജേന്ദ്രബാബു, ജി.ഡി.പി.എസ് പ്രസിഡന്റ് ഡോ.അനിത ശങ്കര്‍, ജി.സി.സി കോര്‍ഡിനേറ്റര്‍ അനില്‍ തടലില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഗുരുധര്‍മ്മ പ്രചാരണ സഭ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികള്‍ കൃതഞ്ജത രേഖപ്പെടുത്തി.



