

നാവായിക്കുളം: നാവായിക്കുളത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നാവായിക്കുളം പറകുന്ന് കാവനാട്ടുകോണം അനശ്വരം വീട്ടില്‍ അനിത(46)യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനിതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്ന് രാവിലെ 9 മണി വരെ അനിത ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ അസുഖവുമായി ബന്ധപ്പെട്ട് ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭര്‍ത്താവ് പ്രസാദ് റിട്ട.പോലീസ് ഉദ്യോഗസ്ഥനാണ്. മക്കള്‍: അനശ്വര്‍, അമേയ.








