Breaking News

വര്‍ക്കലയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ കൗമാരക്കാരന്‍ മുങ്ങി മരിച്ചു

വര്‍ക്കല: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന്‍ മുങ്ങിമരിച്ചു. കടമ്പാട്ടുകോണം സ്വദേശി ജിഷ്ണു(18)വാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടായായിരുന്നു സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴോളം പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ജിഷ്ണു എത്തിയത്. ഇതില്‍ ജിഷ്ണു, അദ്വൈത് എന്നിവരാണ് കടലില്‍ കുളിക്കാനിറങ്ങിയത്. ഇവിടം ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ്. ഒപ്പം കുളിക്കാനിറങ്ങിയ അദ്വൈതി(18)നും പരിക്കേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശക്തമായ അടിയൊഴുക്കില്‍പെട്ട് ജിഷ്ണു കടലില്‍ മുങ്ങിത്താഴുകയായിരുന്നു. പൊതുവേ അധികം സന്ദര്‍ശകരൊന്നും ഈ ഭാഗത്ത് എത്താത്തതിനാല്‍ ഒരു ലൈഫ് ഗാര്‍ഡ് മാത്രമാണ് ഇവിടെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. ജിഷ്ണുവിനൊപ്പമുണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചു. ഇവിടെ നിരന്തരം അപകട മരണങ്ങള്‍ നടക്കുന്ന മേഖലയാണെന്ന് അയിരൂര്‍ പോലീസ് പറഞ്ഞു. എന്നാല്‍ അപകട സൂചനകള്‍ നല്‍കുന്ന ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല എന്നതും വസ്തുതയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *