Breaking News

വര്‍ക്കലയില്‍ വാഹന അപകടം: പത്തൊന്‍പതുകാരന് ദാരുണാന്ത്യം

വര്‍ക്കല: വര്‍ക്കലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പത്തൊന്‍പതുകാരന് ദാരുണാന്ത്യം. വര്‍ക്കല താഴെ വെട്ടൂര്‍ ആയിഷ മന്‍സില്‍ ബാദുഷയുടെ മകന്‍ മുഹമ്മദ് സഹീര്‍ഖാനാണ് മരണപ്പെട്ടത്. വര്‍ക്കല അണ്ടര്‍ പാസ്സേജിന് സമീപമാണ് അപകടം സംഭവിച്ചത്. മരക്കടമുക്ക് പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന യുവാവ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സുഹൃത്ത് ഷാനുവിനോടൊപ്പം സ്‌കൂട്ടറില്‍ തിരികെ വീട്ടിലേക്ക് പോകുന്നവഴി എതിര്‍ ദിശയില്‍ നിന്നും വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിനും പരിക്കുണ്ട്. അപകട സമയത്ത് സ്‌കൂട്ടി ഓടിച്ചിരുന്നത് ആരാണ് എന്നുള്ള കാര്യത്തില്‍ പോലീസിനും വ്യക്തതയില്ല. നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ എന്ന് വര്‍ക്കല പോലീസ് അറിയിച്ചു. സഹീര്‍ഖാന്റെ മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *