

വര്‍ക്കല: വര്‍ക്കല സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാനം രജിസ്‌ട്രേഷന്‍-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന വകുപ്പാണ് രജിസ്‌ട്രേഷന്‍ വകുപ്പെന്ന് കടന്നപള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക സ്രോതസുകൂടിയാണ് രജിസ്‌ട്രേഷന്‍ വകുപ്പ്. രജിസ്‌ട്രേഷന്‍ വകുപ്പ് ആധുനികവത്ക്കരണത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കലയില്‍ രജിസ്‌ട്രേഷന്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിച്ചതിന് പിന്നില്‍ സ്ഥലം എം.എല്‍.എയായ അഡ്വ.വി.ജോയിയുടെ നിരന്തരമായ പരിശ്രമമുണ്ടെന്നും കടന്നപ്പള്ളി കൂട്ടിച്ചേര്‍ത്തു.




ഇന്ന് വൈകിട്ട് 4 മണിക്ക് സംഘടിപ്പിച്ച ചടങ്ങില്‍ അഡ്വ.വി.ജോയ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ് ഐ.എ.എസ് സ്വാഗതം പറഞ്ഞു. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുജാറാണി.ടി.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുജനങ്ങള്‍ക്കും ജീനക്കാര്‍ക്കും സൗകര്യപ്രദമായ രീതിയിലും ഭൂരേഖകള്‍ക്ക് മികച്ച സുരക്ഷ ഉറപ്പ് വരുത്തിയുമാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡാണ് കെട്ടിടം നിര്‍മ്മിച്ചത്. കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വര്‍ക്കലയില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് പുതിയ ഓഫീസ് കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയത്.


