Breaking News

കദളീവനം ഫര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗാണൈസേഷന്‍ ഉദ്ഘാടനം

ആറ്റിങ്ങല്‍: കര്‍ഷകരുടെ കൂട്ടായ്മയായ കദളീവനം ഫര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗാണൈസേഷന്റെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാന്‍ വികസന പദ്ധതി പ്രകാരം ആറ്റിങ്ങല്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടരുടെ പരിധിയിലുള്ള 7 പഞ്ചായത്തുകളിലെയും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെയും കര്‍ഷകരുടെ കൂട്ടായ്മയാണ് കദളീവനം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി സ്വാഗതം പറഞ്ഞു.

ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ഷൈനി.റ്റി പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. ആറ്റിങ്ങല്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജി.തുളസിധരന്‍ പിള്ള, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിത സന്തോഷ്, കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത.ആര്‍, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈജു.വി, ആറ്റിങ്ങല്‍ വിദ്യാഭ്യാസ കലാകായില സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.ഗിരിജ എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എഫ്.പി.ഒ സെക്രട്ടറി അനില്‍കുമാര്‍ ആര്‍. ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *